രാജസ്ഥാനിൽ ഭജൻലാൽ ശർമ മുഖ്യമന്ത്രിയാകും
Tuesday, December 12, 2023 4:47 PM IST
ജയ്പൂർ: രാജസ്ഥാനിൽ ഭജൻലാൽ ശർമ മുഖ്യമന്ത്രിയാകും. ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഭജൻലാൽ ശർമ.
നേരത്തേ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, എംഎൽഎ ബാബ ബാലക്നാഥ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാൽ ഈ പേരുകളെല്ലാം അസ്ഥാനത്താക്കിയാണ് ബിജെപിയുടെ പ്രഖ്യാപനം.
നിയമസഭയിലേക്ക് ആദ്യമായിട്ടാണ് ഭജന്‍ലാല്‍ ശര്‍മ തെരഞ്ഞെടുക്കപ്പെടുന്നത്. സംഗനീര്‍ മണ്ഡലത്തില്‍ നിന്നും 1,45,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഭജന്‍ലാല്‍ ശര്‍മ വിജയിച്ചത്.