കുസാറ്റ് ദുരന്തം; ഗുരുതര വീഴ്ചയുണ്ടായെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്
Thursday, December 28, 2023 9:00 AM IST
കൊച്ചി: കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് നാല് പേര് മരിക്കാനിടയായ പരിപാടിയുടെ നടത്തിപ്പില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്.
സെലിബ്രിറ്റി നയിക്കുന്ന ഗാനമേളയുടെ വിവരം പ്രിന്‍സിപ്പല്‍ മുന്‍കൂട്ടി പോലീസില്‍ അറിയിച്ചില്ല. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും സിന്‍ഡിക്കേറ്റ് ഉപസമിതി വിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രിന്‍സിപ്പല്‍, സംഗീതപരിപാടിയുടെ ചുമതലുയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ മൂന്ന് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്കാന് ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. പരിപാടിയുടെ വിവരം കൃത്യമായി പോലീസില്‍ അറിയിക്കാതിരുന്ന ഡെപ്യൂട്ടി രജിസ്ട്രാര്‍ക്കും നോട്ടീസ് നല്‍കും.
കഴിഞ്ഞ നവംബര്‍ 25-നുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികളടക്കം നാല് പേരാണ് മരിച്ചത്. ഒരു മാസത്തിന് ശേഷമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിസിക്ക് സമര്‍പ്പിച്ചത്.