കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിലെ ബന്ദികളെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേനാ
Friday, January 5, 2024 8:33 PM IST
കൊച്ചി: അറബികടലിൽ കൊള്ളക്കാർ റാഞ്ചിയ ചരക്ക് കപ്പലിലെ തടവുകാരെ മോചിപ്പിച്ചു. കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാർ ഉൾപ്പെടെയുള്ള 21 പേരെയാണ് മോചിപ്പിച്ചത്. ഐഎൻഎസ് ചെന്നൈ യുദ്ധകപ്പലാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയത്.
നേരത്തെ, ഐഎൻഎസ് ചെന്നൈ യുദ്ധകപ്പലിൽ നിന്ന് ഹെലികോപ്ടർ ഉപയോഗിച്ച് കുറ്റവാളികളുമായി ആശയവിനിമയം നടത്തിയിരുന്നു. കൊള്ളസംഘത്തോട് കപ്പൽ ഉപേക്ഷിക്കാനും ഇന്ത്യൻ നാവികസേനാ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ കുറ്റവാളികൾ കപ്പൽ ഉപേക്ഷിക്കുകയായിരുന്നെന്ന് നാവികസേനാ അറിയിച്ചു
കഴിഞ്ഞ വ്യാഴാഴ്ചയാണ്, സൊമാലിയൻ തീരത്ത് വച്ച് എംവി ലില നോടർഫോക് കപ്പൽ അഞ്ചംഗ സംഘം പിടിച്ചെടുക്കുന്നത്. കപ്പൽ റാഞ്ചിയ സന്ദേശം ലഭിച്ചതിന് പിന്നാലെ നാവികസേനാ പ്രതിരോധ നടപടികള്‍ തുടങ്ങിയതായി അറിയിച്ചിരുന്നു.