തനിക്ക് എന്താണ് കുറവ്; പത്രവാർത്തയിൽ വൈകാരിക പ്രതികരണവുമായി സ്റ്റാലിൻ
Friday, January 12, 2024 3:12 PM IST
ചെന്നൈ: പത്രവാർത്തയിൽ വൈകാരിക പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തനിക്ക് രോഗമെന്നും ഉന്മേഷകുറവുണ്ടെന്നും ഒരു പത്രമെഴുതി. എന്താണ് തനിക്ക് കുറവെന്ന് സ്റ്റാലിൻ ചോദിച്ചു.
തന്നെ കുറിച്ച് അകുലതയില്ല. ജനങ്ങളുടെ സന്തോഷം അല്ലാതെ മറ്റൊന്നും താൻ ചിന്തിക്കുന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
അതേസമയം ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സ്റ്റാലിനെതിരെ വാർത്തവന്നത്. നിലവിൽ തമിഴ്നാട് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായ ഉദയനിധി 2021ലാണ് നിയമസഭയിൽ എത്തുന്നത്.
ഫെബ്രുവരിയിൽ സ്റ്റാലിൻ വിദേശയാത്രകൾക്ക് പോകുന്നതോടെ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആകുമെന്നാണ് റിപ്പോർട്ടുകൾ.