ഫെമ ലംഘനം; ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു
Wednesday, January 24, 2024 2:23 PM IST
കൊച്ചി: ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫിസിലാണ് ചോദ്യം ചെയ്യൽ. ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി.
ബിനീഷ് പങ്കാളിയായ കന്പനികളുമായി ബന്ധപ്പെട്ട ഫെമ കേസിലാണ് നടപടി. 2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവിനുശേഷമാണ് ജാമ്യം കിട്ടിയത്.
ഈ കേസിൽ ആദായനികുതിയിലടക്കം പൊരുത്തക്കേടുകൾ ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്തനാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ 10.30 മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.