കണ്ടല ബാങ്ക് ക്രമക്കേട്: ഭാസുരാംഗന്റെയും മകന്റെയും ജാമ്യാപേക്ഷ തള്ളി
Monday, January 29, 2024 9:59 PM IST
കൊച്ചി: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗന്റെയും മകൻ അഖിൽ ജിത്തിന്റെയും ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് ജാമ്യാപേക്ഷ തള്ളി.
അതേസമയം ഭാസുരാംഗന്റെ ഭാര്യ, മകൾ, മരുമകൻ എന്നിവരോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തണമെന്നാണ് നിര്‍ദ്ദേശം.
കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഭാസുരാംഗൻ, മകൻ അഖിൽ, രണ്ട് പെൺമക്കൾ അടക്കം ആറ് പ്രതികൾക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്.