ഭോ​പ്പാ​ല്‍: രാ​ഹു​ൽ ഗാ​ന്ധി​ന‌​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്. ഭാ​ര​ത് ജോ​ഡോ യാ​ത്ര മ​ധ്യ​പ്ര​ദേ​ശി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ജ​ന​ങ്ങ​ളും അ​തി​ല്‍ ഭാ​ഗ​മാ​ക​ണ​മെ​ന്നും ക​മ​ല്‍​നാ​ഥ് എ​ക്‌​സി​ല്‍ കു​റി​ച്ചു.

നി‌​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യെ തു​ട​ർ​ന്ന് ക​മ​ല്‍​നാ​ഥി​നെ പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യി​രു​ന്നു. രാ​ജ്യ​സ​ഭാ സീ​റ്റ് നി​ര​സി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ക​മ​ല്‍​നാ​ഥ് ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ‌​യി​രു​ന്നു.

എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ നേ​താ​ക്ക​ൾ ക​മ​ല്‍​നാ​ഥി​നെ ബി​ജെ​പി​യി​ൽ എ​ടു​ക്കു​ന്ന​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. താ​ൻ ബി​ജെ​പി​യി​ൽ ചേ​രി​ല്ലെ​ന്ന് ക​മ​ൽ​നാ​ഥ് തി​ങ്ക​ളാ​ഴ്ച ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞി​രു​ന്നു.