തിരുവനന്തപുരത്ത് 2005-ലെ വിജയം ആവർത്തിക്കും: പന്ന്യൻ രവീന്ദ്രൻ
Wednesday, February 28, 2024 8:32 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ 2005-ൽ എൽഡിഎഫ് നേടിയ വിജയം ആവർത്തിക്കുമെന്ന് ഇടത് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. ഇന്ന് രാവിലെ പ്രചാരണം തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് തലസ്ഥാനത്തെ വിവേകമുള്ള ജനങ്ങൾ വോട്ടു ചെയ്യുന്നത്. മുൻ വർഷത്തെ വോട്ട് നിലയെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിൽ കാര്യമില്ല. ജനങ്ങൾക്കൊപ്പം നിൽക്കുന്നവരെ ജനങ്ങൾ സഹായിക്കും.
താൻ ഏറെ വർഷക്കാലമായി തിരുവനന്തപുരത്തെ ജനങ്ങൾക്കൊപ്പമാണ് പ്രവർത്തിക്കുന്നത്. അവർക്ക് തന്നെ നന്നായി അറിയാമെന്നും ജനങ്ങൾ തന്നെ സഹായിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.