നെ​ടു​മ​ങ്ങാ​ട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ നെ​ടു​മ​ങ്ങാ​ട് സി​പി​എം-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. 154-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്.

വി. ​മു​ര​ളീ​ധ​ര​ൻ ബൂ​ത്ത് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. ബി​എ​ൽ​ഒ​യു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സം​സാ​രി​ച്ച​ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.