വൻ ആയുധശേഖരം പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ
Tuesday, April 30, 2024 5:12 AM IST
ന്യൂഡൽഹി : നാഗാലാൻഡിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സൈന്യം നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് മോൺ ജില്ലയിൽ നടത്തിയ പരിശോധനയിലാണ് തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതെന്ന് അധികൃതർ പറഞ്ഞു.
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ നാഗാലാൻഡ് പോലീസിനു കൈമാറി. പ്രദേശത്ത് ആക്രമണം നടത്താൻ ചില സംഘങ്ങൾ ആയുധങ്ങൾ ശേഖരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ആയുധങ്ങൾ പിടിച്ചെടുത്ത സാഹചര്യത്തിൽ പ്രദേശത്ത് പരിശോധന കർശനമാക്കുമെന്നും ജാഗ്രതാ നിർദേശം നൽകിയെന്നും പോലീസ് പറഞ്ഞു.