മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് പ്രിൻസിപ്പാളിന് ഭീഷണിയുമായി കെഎസ്യു നേതാക്കൾ
Thursday, July 4, 2024 10:22 PM IST
കണ്ണൂർ: മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് പ്രിൻസിപ്പാളിന് നേരെ കെഎസ്യു നേതാക്കളുടെ ഭീഷണി. തിരുവനന്തപുരം അല്ല മട്ടന്നൂർ എന്ന് ആലോചിച്ചോ എന്നായിരുന്നു കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പാളാടിന്റെ ഭീഷണി.
നാണംകെട്ടവൻ എന്ന് വിളിച്ചും പ്രിൻസിപ്പാളിനെ ആക്ഷേപിച്ചു. എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദിന് പ്രിൻസിപ്പാൾ അനുമതി നൽകിയത് ചോദ്യം ചെയ്താണ് കെഎസ്യു ഭീഷണി.
കൊയിലാണ്ടി ഗുരുദേവ കോളജിലെയും കാര്യവട്ടം കാമ്പസിലെയും സംഭവങ്ങൾ നിയമസഭയിൽ ഉൾപ്പെടെ വലിയ ചർച്ചയായി നിറഞ്ഞു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പാളിന് നേരെ ഭീഷണിയുമായി കെഎസ്യുപ്രവർത്തകരും രംഗത്ത്എത്തിയത്.