മലപ്പുറത്ത് മരിച്ച യുവാവിന് നിപയെന്ന് സംശയം; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Saturday, September 14, 2024 7:15 PM IST
കോഴിക്കോട്: വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ നിപ പോസിറ്റീവ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ചയാണ് സാംപിൾ മെഡിക്കൽ കോളജിൽ എത്തിയത്. പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് സ്ഥിരീകരണത്തിനായി സ്രവം പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
ബംഗളൂരുവിൽ പഠിക്കുന്ന മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് തിങ്കളാഴ്ചയാണ് മരിച്ചത്. നിപ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
രണ്ടുമാസം മുൻപ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിലെ പതിന്നാലുകാരന് നിപ ബാധിച്ച് മരിച്ചിരുന്നു.