പഹൽഗാം ഭീകരാക്രമണം; രാജ്യതലസ്ഥാനത്തും കനത്ത സുരക്ഷ
Wednesday, April 23, 2025 12:58 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തും കനത്ത സുരക്ഷ. ഡൽഹിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷശക്തമാക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.
കൂടാതെ വിമാനത്താവളങ്ങളിലും മറ്റ് പ്രധാനഇടങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകര സംഘടന ഏറ്റെടുത്തു. ഏഴംഗ ഭീകരസംഘമാണ് ആക്രമണം നടത്തിയതെന്നും വെടിയുതിർത്തത് മൂന്ന് പേരാണെന്നും ദൃസാക്ഷികൾ അറിയിച്ചു.