സരിനെ ചേർത്തുപിടിച്ച് സിപിഎം; സർക്കാർ പദ്ധതിയിൽ നിർണായക പദവി നൽകും
Wednesday, April 23, 2025 9:52 PM IST
തിരുവനന്തപുരം: കോൺഗ്രസ് വിട്ടു വന്ന ഡോ. പി. സരിന് സർക്കാരിൽ നിർണായക പദവി നൽകാൻ സിപിഎം. സര്ക്കാർ പദ്ധതികളിൽ ഒന്നിന്റെ തലപ്പത്തേക്ക് സരിനെ കൊണ്ടുവരാൻ സിപിഎം നേതൃത്വത്തിൽ ധാരണയായെന്നാണ് വിവരം.
ഏതു പദവിയാണ് സരിന് നൽകുന്നത് എന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും. നിലമ്പൂർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സിപിഎമ്മിന്റെ നിർണായക നീക്കം.
കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലാണ് ഡോ. പി. സരിൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേക്കേറിയത്. കോൺഗ്രസിലായിരുന്നപ്പോൾ കെപിസിസി ഡിജിറ്റൽ മീഡിയയുടെ ചുമതലയായിരുന്നു സരിൻ വഹിച്ചിരുന്നത്.