ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; മുൻ റോ മേധാവി അലോക് ജോഷി ചെയർമാൻ
Wednesday, April 30, 2025 3:46 PM IST
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ(റോ) മുന്‍ മേധാവി അലോക് ജോഷിയെ ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ ചെയർമാനായി നിയമിച്ചു.
സായുധസേന, പോലീസ്, ഫോറിൻ സർവീസ് എന്നിവയിലെ ആറ് അംഗങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി.എം.സിന്‍ഹ, മുന്‍ സതേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ.കെ.സിംഗ്, റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന, ഇന്ത്യന്‍ പോലീസ് സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായ രാജീവ് രഞ്ജന്‍ വർമ, മന്മോഹന് സിംഗ്, ഐഎഫ്എസ് ഉദ്യോഗസ്ഥനായി വിരമിച്ച ബി. വെങ്കടേഷ് വര്‍മ്മ എന്നിവരാണ് അംഗങ്ങള്‍.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.