കടലവകാശ നിയമം നിർമിക്കണം; തീരദേശ സംരക്ഷണ യാത്ര ഇന്നു മുതൽ
Thursday, May 1, 2025 5:06 AM IST
കോട്ടയം: കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യവുമായി കടലവകാശ നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ യാത്രയ്ക്ക് ഇന്നു തുടക്കമാകും.
വൈകുന്നേരം നാലിന് കാസർഗോഡ് കസബ ബീച്ചിലെ ശ്രീകുറുംബാ ഭഗവതിക്ഷേത്രത്തിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി യാത്ര ഉദ്ഘാടനം ചെയ്യും.
കാസർഗോഡ് ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ, അലക്സ് കോഴിമല, സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സജി കുറ്റിയാനിമറ്റം, ഷിനോജ് ചാക്കോ, ബിജു തുളിശേരി, സാജൻ തൊടുക, ഷെയ്ക്ക് അബ്ദുള്ള, ഡാവി സ്റ്റീഫൻ, അഭിലാഷ് മാത്യു എന്നിവർ പ്രസംഗിക്കും.