സ്പായുടെ മറവില്‍ അനാശാസ്യം; 11 യുവതികള്‍ കസ്റ്റഡിയില്‍
Thursday, May 1, 2025 7:03 PM IST
കൊച്ചി: വൈറ്റിലയിലെ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ 11 യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് ഇവർ അനാശാസ്യം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിൽ ലഹരിയിടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്.
തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ള 11 പേരും മലയാളികളാണെന്ന് പോലീസ് പറഞ്ഞു. സൗത്ത് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന രണ്ടുമണിക്കൂറിലേറെ നീണ്ടു.
കൊച്ചി നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എന്നാല്‍ ആര്‍ക്ടിക് ഹോട്ടലിൽ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കൾ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.