യുവ കർഷകരുടെ കൃഷിയിടത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
Friday, May 2, 2025 6:32 AM IST
മലപ്പുറം: യുവ കർഷകരുടെ കൃഷിയിടത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു. പൊന്നാനി ഹാർബറിന് സമീപം ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങളാണ് ചത്തത്.
മത്സ്യ കർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കല്‍ അസ്ഹർ എന്നിവരുടെ കൃഷിയിടത്തിലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്.
ഇവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. 8000 കാളാഞ്ചി മത്സ്യങ്ങളെ ഒരു വർഷം മുമ്പാണ് കർഷകർ ഭാരതപ്പുഴയില്‍ നിക്ഷേപിച്ചത്.