ഗോവയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് അപകടം; ഏഴ് പേര് മരിച്ചു
Saturday, May 3, 2025 8:07 AM IST
പനാജി: ഗോവയിൽ ക്ഷേത്രത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേര് മരിച്ചു. ഷിര്‍ഗാവോയിലുള്ള ലൈരായ് ദേവീക്ഷേത്രത്തിലാണ് സംഭവം. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഗോവ മെഡിക്കൽ കോളേജിലും മാപുസയിലെ ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടർന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ല.