ലക്നോവിലെ ബിസ്കറ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം; രണ്ട് പേർ മരിച്ചു
Saturday, May 3, 2025 10:37 PM IST
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിലുള്ള ബിസ്കറ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം. സരോജിനി നഗർ പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഫാക്ടറിയുടെ ഉടമസ്ഥനായ അഖിലേഷും ഒരു തൊഴിലാളിയുമാണ് മരിച്ചത്. ഇന്ന് വൈകുന്നരം നാലരയോടെയാണ് തീപിടിത്തമുണ്ടായത്.
20 അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണക്കാൻ സാധിച്ചത്.