ഭീകരർക്ക് കഠിനമായ ശിക്ഷ നൽകണം: ശുഭം ദ്വിവേദിയുടെ കുടുംബം
Sunday, May 4, 2025 1:59 AM IST
പ്രയാഗ്രാജ്: പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ചിതാഭസ്മം പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ നിമജ്ജനം ചെയ്തു. ഭീകരർക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്ന് ശുഭം ദ്വിവേദിയുടെ കുടുംബം ആവശ്യപ്പെട്ടു.
ഭർത്താവിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ദ്വിവേദിയുടെ ഭാര്യ ഐശ്വന്യ വീണ്ടുമുയർത്തി. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. തീവ്രവാദം പൂർണമായും ഇല്ലാതാക്കുന്നതുവരെ, ഞങ്ങൾക്ക് നീതി ലഭിക്കില്ലെന്നും ഐശ്വന്യ പറഞ്ഞു.
ഭീകരർക്കെതിരേ സർക്കാർ അതേരീതിയിൽ തിരിച്ചടിക്കണമെന്ന് ദ്വിവേദിയുടെ സഹോദരൻ സൗരഭ് ആവശ്യപ്പെട്ടു. കുടുംബത്തിന് രണ്ടാവശ്യങ്ങളാണുള്ളത്. സഹോദരന് രക്തസാക്ഷി പദവി നൽകണം. ഭീകരർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നും സൗരഭ് പറഞ്ഞു.