ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തെ പിൻവലിച്ച് ഇന്ത്യ
Sunday, May 4, 2025 5:26 AM IST
ന്യൂഡൽഹി: അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) രാജ്യത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തെ പിൻവലിച്ച് ഇന്ത്യ. പദവിയിൽ ഇനിയും ആറ് മാസം കാലാവധി ശേഷിക്കെയാണ് സർക്കാരിന്റെ നീക്കം.
ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ ഉടൻ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പിരിച്ചുവിടാൻ ക്യാബിനറ്റ് നിയമന സമിതി അംഗീകാരം നൽകി.
പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയാനുള്ള ഐഎംഎഫ് യോഗം ചേരാനിരിക്കെയാണ് നടപടി. ഈ മാസം ഒൻപതിനാണ് ബോർഡ് യോഗം ചേരുക.
2022 ഓഗസ്റ്റിലാണ് ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി സർക്കാർ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തത്. ഈ വർഷം നവംബറിലാണ് കാലാവധി അവസാനിക്കാനിരുന്നത്.