ജമ്മു കാഷ്മീരില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍
Tuesday, May 6, 2025 9:44 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ രണ്ട് പ്രാദേശിക ഭീകരര്‍ അറസ്റ്റില്‍. ബദ്ഗാമിലെ വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല
ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് രണ്ട് പിസ്റ്റലുകളും 15 തിരകളും ഒരു ഗ്രനേഡും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വീണ്ടും പ്രകോപനം തുടരുകയാണ്. തുടർച്ചയായ 12-ാം ദിവസമാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.
ജമ്മുകാഷ്മീരിലെ കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ എന്നിവയ്ക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ നിന്നാണ് വെടിവയ്പ്പുണ്ടായത്. ശക്തമായ തിരിച്ചടി നൽകിയതായി സുരക്ഷാസേന അറിയിച്ചു.