അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ല്‍​നി​ന്ന് വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. ഗ്ര​നേ​ഡു​ക​ളും റോ​ക്ക​റ്റ് പ്രൊ​പ്പൈ​ല്‍​ഡ് ഗ്ര​നേ​ഡു​ക​ളും ഐ​ഇ​ഡി​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പാ​ക് ചാ​ര​സം​ഘ​ട​ന ഐ​എ​സ്‌​ഐ​യു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ഞ്ചാ​ബ് പോ​ലീ​സ് ക​ണ്ടെ​ത്തി.

പ​ഞ്ചാ​ബി​ലെ അ​ട​ക്കം സ്ലീ​പ്പ​ര്‍ സെ​ല്ലു​ക​ളെ സ​ജീ​വ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി ന​ട​ത്തി​യ ഒ​രു ഓ​പ്പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​യു​ധ​ശേ​ഖ​രം ഇ​വി​ടെ​യെ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ന​മേ​ഖ​ല​യി​ല്‍ അ​ട​ക്കം തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​ബ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​ത്.