‘വിശ്വസിക്കാൻ കഴിയുന്നില്ല’: ബിഎസ്എഫ് ജവാന്റെ മോചനത്തിൽ സന്തോഷം പങ്കുവച്ച് കുടുംബം
Wednesday, May 14, 2025 1:17 PM IST
കോൽക്കത്ത: പാക്കിസ്ഥാൻ സൈന്യം പിടികൂടിയ ബിഎസ്എഫ് ജവാൻ പി.കെ. ഷായുടെ മോചനത്തിൽ സന്തോഷം പങ്കുവച്ച് കുടുംബം. രാവിലെ 10.30നാണ് ഹൂഗ്ലിയിലെ റിഷ്രയിലുള്ള ഷായുടെ പിതാവ് ഭോലേനാഥ് ഷായ്ക്ക് ബിഎസ്എഫ് ആസ്ഥാനത്ത് നിന്ന് മോചനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.
തനിക്ക് ഇക്കാര്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നാണ് ഭോലേനാഥ് ഷാ ആദ്യം മാധ്യമങ്ങളോടു പ്രതികരിച്ചത്. ഷായുടെ മോചനത്തിന് ഇന്ത്യൻ സർക്കാരിനും മുഖ്യമന്ത്രിക്കും സംസ്ഥാന നേതാക്കൾക്കും ദൈവത്തിനും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മടങ്ങിയെത്തിയ ഷാ നിലവിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാണെന്നും വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളോടു പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.