ഹരിയാനയിൽ പാക് ചാരനെന്ന് സംശയിക്കുന്നയാൾ പിടിയിൽ
Thursday, May 15, 2025 12:19 AM IST
ചണ്ഡീഗഡ്: ഹരിയാനയിൽ പാക് ചാരനെന്ന് സംശയിക്കുന്നയാൾ പിടിയിൽ. ഉത്തർപ്രദേശിലെ കൈരാനയിൽ സ്വദേശിയായ നൗമാൻ ഇലാഹി (24) എന്നയാളെയാണ് പാനിപ്പത്തിൽ നിന്നും പിടികൂടിയത്.
സ്വകാര്യ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. പാക്കിസ്ഥാനിലുള്ളവർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്ന സംശയത്തെ തുടർന്നാണ് ഇയാളെ പിടികൂടിയതെന്ന് കർണാൽ എസ്പി ഗംഗാ റാം പുനിയ പറഞ്ഞു.
നൗമാൻ ഇലാഹിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഗംഗാ റാം പുനിയ വ്യക്തമാക്കി.