മാവേലിക്കരയിൽ ബിജെപിയുടെ തിരംഗായാത്രയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ഒരാൾക്ക് പരിക്ക്
Saturday, May 17, 2025 10:01 PM IST
ആലപ്പുഴ: മാവേലിക്കരയിൽ ബിജെപിയുടെ തിരംഗാ യാത്രയ്ക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
മാതൃഭൂമി മുൻ ലേഖകൻ എസ്ഡി വേണുകുമാറിനാണ് പരിക്കേറ്റത്. വേണുകുമാറിനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേ സമയം യുവാവ് യാത്രക്കിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം.