എക്സാലോജിക്: തുടർനടപടികൾ സ്വീകരിക്കുന്നതിലെ വിലക്ക് നീട്ടി കോടതി
Friday, May 23, 2025 3:08 PM IST
കൊച്ചി: എക്സാലോജിക്- സിഎംആർഎൽ ഇടപാടിൽ എസ്എഫ്ഐഒ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. നാല് മാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. സിഎംആർഎൽ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നടപടി.
നേരത്തെ തന്നെ സിഎംആർഎൽ ഇടപാടിൽ എസ്എഫ്ഐഒയുടെ റിപ്പോർട്ടിൽ നടപടിയെടുക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റേതായിരുന്നു തീരുമാനം.
ക്രിമിനൽ നടപടിക്രമത്തിന് വിരുദ്ധമാണ് വിചാരണ കോടതിയുടെ നടപടി, പ്രതിപ്പട്ടികയിലുള്ളവരുടെ വാദം കോടതി കേട്ടില്ല, അത്തരത്തിലൊരു അന്തിമ റിപ്പോർട്ട് കേൾക്കുകയോ അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയോ ചെയ്യുന്നത് ക്രിമിനൽ നടപടി ചട്ടത്തിന് വിരുദ്ധമാണെന്നായിരുന്നു സിഎംആർഎൽ കോടതിയിൽ വാദിച്ചത്.