കനത്ത മഴയും കാറ്റും; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
Saturday, May 24, 2025 11:51 AM IST
തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. തിരുവനന്തപുരം നേയ്യാറ്റൻകരയിൽ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നു.
കോട്ടയത്ത് മരം കടപുഴകി വീണ് വെള്ളാനി ഗവ. എൽപി സ്കൂളിന്റെ മേൽക്കൂര തകർന്നു. കൊല്ലം പുനലൂർ ഐക്കരക്കോണത്ത് വീടിന് മുകളിൽ മരം വീണു.
കോഴിക്കോട് കൊടിയത്തൂരിലും ചെറുവാടിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ജില്ലയിലെ മലോയര മേഖലയിൽ കനത്ത മഴ തുടരുകയാണ്. മലയോരത്ത് പലയിടത്തും വൈദ്യുതി ലൈനിന് മുകളിൽ മരം വീണ് വൈദ്യുതി തടസം നേരിടുന്നുണ്ട്.
പാലക്കാട് അട്ടപ്പാടിയിൽ 24 മണിക്കൂറായി വൈദ്യുതി ഇല്ല. കനത്ത മഴയിലും കാറ്റിലും 33 കെവി ലൈനിൽ മരം വീണതാണ് കാരണം.
കണ്ണൂർ പിണറായിയിൽ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.