കോ​ട്ട​യം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ര​ണ്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച (മേ​യ് 31) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ര​ണ്ട് ജി​ല്ല​ക​ളി​ലേ​യും പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി. അ​ങ്ക​ണ​വാ​ടി​ക​ൾ, അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, മ​റ്റ് അ​വ​ധി​ക്കാ​ല ക​ലാ-​കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ/​സ്ഥാ​പ​ന​ങ്ങ​ൾ, മ​ത​പാ​ഠ​ശാ​ല​ക​ൾ എ​ന്നി​വ​യ്ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. മു​ൻ​പ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.