സിപിഎം കേന്ദ്രകമ്മിറ്റി; മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലെത്തും
Monday, June 2, 2025 6:12 AM IST
ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം ഡൽഹിയിലെത്തും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായിട്ടാണ് കേന്ദ്രകമ്മറ്റി ചേരുക.
പിബി അംഗങ്ങളുടേയും, കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സിസി അംഗങ്ങളുടെയും ചുമതലകൾ യോഗത്തിൽ തീരുമാനിക്കും. പഹൽഗാം ഭീകരാക്രമണത്തിനും, ഓപ്പറേഷൻ സിന്ദൂറിനും ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും നിലമ്പൂർ ഉപതെരഞ്ഞെടുപ്പും യോഗത്തിൽ ചർച്ചയാകും.
എം.എ.ബേബി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ കേന്ദ്ര കമ്മിറ്റി യോഗമാണ് ചൊവ്വാഴ്ച തുടങ്ങുന്നത്.