ബാലരാമപുരത്തെ രണ്ടരവയസുകാരിയുടെ കൊലപാതകം; കുട്ടിയെ കിണറ്റിലെറിഞ്ഞത് ശ്രീതുവെന്ന് ഹരികുമാർ
Wednesday, June 18, 2025 8:52 AM IST
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയായ ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ മൊഴി മാറ്റി കേസിലെ പ്രതിയായ ഹരികുമാർ. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശ്രീതുവാണെന്നാണ് ദേവേന്ദുവിന്റെ അമ്മാവൻ ഹരികുമാറിന്റെ പുതിയ മൊഴി.
ഈ സാഹചര്യത്തിൽ ഹരികുമാറിനും ശ്രീതുവിനും നുണ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചു. കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതി മൊഴി മാറ്റിയത്. ജയിൽ സന്ദര്‍ശനത്തിനെത്തിയ റൂറൽ എസ്പിക്കാണ് ഹരികുമാര്‍ പുതിയ മൊഴി നൽകിയത്.
ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്.