നിലമ്പൂരിലെ ഫലം ജനങ്ങള്‍ സര്‍ക്കാരിന് നല്കിയ സന്ദേശം: കെ.സി.വേണുഗോപാല്‍
Monday, June 23, 2025 12:27 PM IST
തിരുവനന്തപുരം: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ സര്‍ക്കാരിന് നല്കിയ സന്ദേശമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇതുപോലെ ജനങ്ങള്‍ വെറുത്തൊരു സര്‍ക്കാര്‍ വേറെയില്ലെന്ന് വേണുഗോപാല്‍ പ്രതികരിച്ചു.
എല്ലാവരെയും വെല്ലുവിളിക്കുന്ന സര്‍ക്കാരാണിത്. പി.വി.അന്‍വര്‍ പിടിച്ചതും ഭരണവിരുദ്ധ വോട്ടാണെന്നും വേണുഗോപാല്‍ പറഞ്ഞു.
അന്‍വറിന്റെ യുഡിഎഫ് പ്രവേശം ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ല. അത് യുഡിഎഫ് ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.