ഇടക്കൊച്ചിയിലെ യുവാവിന്റെ കൊലപാതകം; പെൺസുഹൃത്തും ഭർത്താവും അറസ്റ്റിൽ
Tuesday, June 24, 2025 8:10 PM IST
കൊച്ചി: ഇടക്കൊച്ചിയിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെൺസുഹൃത്തും ഭർത്താവും അറസ്റ്റിൽ.
തിങ്കളാഴ്ച വൈകുന്നേരമാണ് മിനിലോറിയില്‍ ആഷിഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷഹാന, ഭർത്താവ് ഷിഹാസ് എന്നിവർ പിടിയിലായത്.
ആഷിക്കിനോടുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.