പ്രസംഗത്തിലും പ്രവര്‍ത്തിയിലും മിടുമിടുക്കനാണ് വി.ഡി. സതീശനെന്ന് രമേശ് ചെന്നിത്തല
Sunday, June 29, 2025 8:48 PM IST
ആലപ്പുഴ: പ്രസംഗത്തിലും പ്രവര്‍ത്തിയിലും മിടുമിടുക്കനാണ് വി.ഡി. സതീശനെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ മുതൽക്കൂട്ടാണ് സതീശനെന്നും ചെന്നിത്തല പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയപരിശീലന ക്യാന്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഒരു പ്രതിസന്ധി ഘട്ടമാണ്. ഈ ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസിനെ തിരികെ കൊണ്ടുവരാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് കൂടുതൽ സീറ്റു നൽകുമെന്നും ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുന്നിൽ നിൽക്കണം. ചെറുപ്പക്കാരെ ആകർഷിക്കുന്ന നയം സ്വീകരിക്കണം. യുവാക്കൾക്ക് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ നൽകണം. ഏറ്റെടുക്കുന്ന സീറ്റുകളിൽ വിജയിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.