വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ് കെ. മാണി
Sunday, July 6, 2025 10:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി, തെരുവുനായ ആക്രമണം ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് കേരള കോണ്‍ഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി. ഇക്കാര്യം ആവശ്യപ്പെട്ട് ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
മനുഷ്യസുരക്ഷ ഉറപ്പാക്കാൻ നിയമഭേദഗതിയും നിയമനിർമാണവും നടത്തണം. പേവിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തെ മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി കൊല്ലണമെന്നും കേരള കോണ്‍ഗ്രസ് - എം ആവശ്യപ്പെട്ടു.
ഉടമസ്ഥരില്ലാത്ത മുഴുവന്‍ നായ്ക്കളെയും കൂട്ടിലാക്കണം. പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രദേശത്ത് രോഗലക്ഷണങ്ങളുള്ള ജീവികളെ കൊന്നൊടുക്കുന്നതിന് സമാനമായ രീതി തെരുവുനായ്ക്കളുടെ കാര്യത്തിലും വേണം. അതിന് വേണ്ട നിയമനിര്‍മാണം നടപ്പിലാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.