വഡോദരയിൽ പാലം തകർന്നുണ്ടായ അപകടം: മരണസംഖ്യ ഒമ്പതായി, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
Wednesday, July 9, 2025 1:46 PM IST
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ഒമ്പതായി. നിരവധി പേര് വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.
ണം. സംഭവത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
കാണാതായവരെ കണ്ടെത്താൻ മുങ്ങൽവിദഗ്ധർ നദിയിൽ തിരച്ചിൽ തുടരുകയാണ്. മുങ്ങിയ വാഹനങ്ങൾ പുറത്തെടുക്കാൻ ക്രെയിനുകൾ എത്തിച്ചിട്ടുണ്ട്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ പ്രദേശത്തേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്.
വഡോദരയിലെ പദ്ര താലൂക്കിലെ മുജ്പുരിനടുത്ത് രാവിലെയാണ് അപകടമുണ്ടായത്. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന 30 വർഷത്തിലധികം പഴക്കമുള്ള ഗംഭിറ പാലമാണ് മഹി സാഗർ നദിയിലേക്ക് തകർന്നുവീണത്.
പാലത്തിനു പിന്നാലെ രണ്ട് ട്രക്കുകളും ഒരു പിക്അപ്പ് വാനും ഉൾപ്പെടെ നാലു വാഹനങ്ങളും നദിയിലേക്ക് വീണു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. അപകടം നടക്കുമ്പോൾ പാലത്തിൽ കാര്യമായ ട്രാഫിക് ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ പാലം ‘സൂയിസൈഡ് പോയിന്റ്’ എന്ന പേരിൽ പ്രസിദ്ധമാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്ലേശ്വർ എന്നിവിടങ്ങളുമായുള്ള ബന്ധം മുറിഞ്ഞു.