വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ എ​ലി​പ്പ​നി ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു. ചീ​രാ​ൽ കൊ​ഴു​വ​ണ ഉ​ന്ന​തി​യി​ലെ വി​ഷ്ണു ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം പ​നി മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഷ്ണു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്. ചീ​രാ​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വി​ഷ്ണു പ​നി​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കെ​ത്തി​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നാ​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. പി​ന്നീ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് വി​ഷ്ണു​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.