ഇരട്ട ഗോളുകളുമായി മെസി; ഇന്റർമയാമിക്ക് ജയം
Thursday, July 10, 2025 7:50 AM IST
വാഷിംഗ്ടൺ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ന്യൂ ഇംഗ്ലണ്ടിനെതിരെ ഇന്റർമയാമിക്ക് ജയം.ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർമയാമി വിജയിച്ചത്.
ഇന്റർമയാമിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസിയാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ 27,38 എന്നീ മിനിറ്റികളിലാണ് മെസി ഗോളുകൾ നേടിയത്.
കാൾസ് ഗിൽ ആണ് ന്യൂ ഇംഗ്ലണ്ടിനായി ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ഇന്റർമയാമിക്ക് 35 പോയിന്റായി. ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മെസിയും സംഘവും.