പണിമുടക്ക് ദിവസം തുറന്ന ഹോട്ടൽ അടിച്ച് തകർത്തു; അഞ്ചു പേർ പിടിയിൽ
Thursday, July 10, 2025 11:43 PM IST
തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ തുറന്ന ഹോട്ടല്‍ അടിച്ച് തകർത്ത കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ നടയിലെ സൗപര്‍ണിക ഹോട്ടലിന് നേരെയായിരുന്നു ആക്രമണം.
സംഭവത്തിൽ പാലുവായ് സ്വദേശി വടാശേരി വീട്ടില്‍ അനീഷ്, തിരുവെങ്കിടം പനങ്ങോടത്ത് പ്രസാദ്, ഇരിങ്ങപ്പുറം കുളങ്ങര സുരേഷ് ബാബു, മാവിന്‍ചുവട് പുതുവീട്ടില്‍ മുഹമ്മദ് നിസാര്‍, കാരക്കാട് കക്കാട്ട് രഘു എന്നിവരെയാണ് ടെമ്പിള്‍ പോലീസ് പിടികൂടിയത്.
അക്രമി സംഘം ഹോട്ടലിന് മുന്നിലെ ചില്ലുവാതിലും കാഷ് കൗണ്ടറും അടിച്ചു തകര്‍ത്തിരുന്നു. അറസ്റ്റിലായ അഞ്ച് പേരും വഴിയോര കച്ചവട തൊഴിലാളി യൂണിയന് ഭാരവാഹികളാണെന്ന് പോലീസ് പറഞ്ഞു.