നവോദയ സ്കൂള്‍ വിദ്യാര്‍ഥിനിയുടേത് ആത്മഹത്യ; കുട്ടി വിഷാദത്തിലായിരുന്നെന്ന് പോലീസ്
Friday, July 11, 2025 10:25 AM IST
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂള്‍ വിദ്യാര്‍ഥിനി നേഹയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. നേഹയുടെ ഡയറിക്കുറിപ്പുകള്‍ പോലീസ് കണ്ടെത്തി.
മരണത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ ഡയറിയിലുണ്ടായിരുന്നു. സഹപാഠികള്‍ക്ക് ഉപദേശങ്ങള്‍ നല്കുന്ന രീതിയിലായിരുന്നു കുറിപ്പ്. നേഹ വിഷാദത്തിലായിരുന്നെന്നും പോലീസ് കണ്ടെത്തി.
സംഭവത്തില്‍ നേഹയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് നേഹയെ ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.