കൊ​ച്ചി: സു​രേ​ഷ് ഗോ​പി ചി​ത്രം "ജാ​ന​കി വേ​ഴ്‌​സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പ​തി​പ്പ് ഇ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ക്കും. രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഓ​ഫീ​സി​ലാ​യി​രി​ക്കും സ​മ​ര്‍​പ്പി​ക്കു​ക. ഇ​ന്നു​ത​ന്നെ പു​തു​ക്കി​യ പ​തി​പ്പി​ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യേ​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ത​ന്നെ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മു​ള്ള റീ ​എ​ഡി​റ്റ് പൂ​ർ​ത്തി​യാ​യി​രു​ന്നു. മ്യൂ​ട്ട് ചെ​യ്ത ഭാ​ഗ​ങ്ങ​ളും എ​ഡി​റ്റ് ചെ​യ്ത സ​ബ് ടൈ​റ്റി​ലും മാ​ത്ര​മാ​യി​രി​ക്കും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. പു​തു​ക്കി​യ പ​തി​പ്പ് പൂ​ര്‍​ണ​മാ​യും സ​മ​ര്‍​പ്പി​ക്കേ​ണ്ടെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അ​റി​യി​ച്ചി​രു​ന്നു.