തിരുവനന്തപുരത്ത് വയോധികയുടെ സ്വർണമാല പൊട്ടിച്ചുകൊണ്ട് ഓടാൻ ശ്രമം; സ്ത്രീ പിടിയിൽ
Friday, July 11, 2025 4:17 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം വയോധികയുടെ സ്വർണമാല പൊട്ടിച്ചുകൊണ്ട് ഓടാൻ ശ്രമിച്ച സ്ത്രീ പിടിയിൽ. വള്ളക്കടവ് സ്വദേശിനി ശാലിനി (45) യാണ് പിടിയിലായത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പിരപ്പൻകോട് കാവിയാട് സ്വദേശിയായ ഓമന ബസ് സ്റ്റോപ്പിൽ നിന്നും തന്റെ വീട്ടിലേക്കു നടന്നു പോകുമ്പോഴാണ് സംഭവം.
സമീപത്ത് വീടുകളില്ലാത്ത ഇട റോഡിൽ വച്ച് തറയിൽ തള്ളിയിട്ട ശേഷം ശാലിനി ഓമനയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല വലിച്ചു പൊട്ടിക്കുകയായിരുന്നു. ഓമന ബഹളം വച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച ശാലിനിയെ നാട്ടുകാർ ചേർന്നു പിടികൂടി.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.