കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ മു​ൻപോ​ട്ടെ​ടു​ത്ത ബ​സി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​നി റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ച് വീ​ണു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ബ​സ് നി​ർ​ത്താ​തെ പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

കാ​ഞ്ഞി​ര​പ്പ​ള്ളി ആ​നി​ത്തോ​ട്ട​ത്ത് വ​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​തും ഒ​രു വി​ദ്യാ​ർ​ഥി​നി തെ​റി​ച്ച് റോ​ഡി​ൽ വീ​ണ​തും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

ഈ​രാ​റ്റു​പേ​ട്ട കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ലോ​ടു​ന്ന വാ​ഴ​യി​ൽ എ​ന്ന സ്വ​കാ​ര്യ ബ​സി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ച് വീ​ണ​ത്. അ​ത്ഭു​ത​ക​ര​മാ​യി കു​ട്ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ബ​സ് നി​ർ​ത്തു​വാ​നോ കു​ട്ടി​ക്ക് പ​രു​ക്കു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കാ​നോ പോ​ലും ബ​സ് ജീ​വ​ന​ക്കാ​ർ ത​യ്യാ​റാ​യി​ല്ലെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.