ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ ഇ​ന്ത്യ​ക്ക് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ടം. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 387 റ​ണ്‍​സി​ന് മ​റു​പ​ടി​യാ​യി ര​ണ്ടാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ൾ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 145 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

53 റ​ണ്‍​സോ​ടെ കെ ​എ​ല്‍ രാ​ഹു​ലും 19 റ​ണ്‍​സു​മാ​യി റി​ഷ​ഭ് പ​ന്തും ആ​ണ് ക്രീ​സി​ലു​ള്ള​ത്. പി​രി​യാ​ത്ത നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ രാ​ഹു​ല്‍-​പ​ന്ത് സ​ഖ്യം ഇ​തു​വ​രെ 38 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്.

ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്സ്വാ​ള്‍, ക​രു​ണ്‍ നാ​യ​ര്‍, ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ന്‍ ഗി​ല്‍ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് ര​ണ്ടാം ദി​നം ന​ഷ്ട​മാ​യ​ത്. ഏ​ഴ് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നൊ​പ്പ​മെ​ത്താ​ന്‍ ഇ​ന്ത്യ​ക്കി​നി​യും 242 റ​ണ്‍​സ് കൂ​ടി വേ​ണം.

ഇം​ഗ്ല​ണ്ടി​നാ​യി ജോ​ഫ്ര ആ​ര്‍​ച്ച​റും ക്രി​സ് വോ​ക്സും ബെ​ന്‍ സ്റ്റോ​ക്സും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.