സ്കൂൾ സമയമാറ്റം അംഗീകരിക്കില്ല; സർക്കാരിന് വാശി പാടില്ലെന്ന് ജിഫ്രി തങ്ങള്‍
Saturday, July 12, 2025 11:50 AM IST
കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരേ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സ്കൂൾ സമയമാറ്റം അംഗീകരിക്കില്ല. ഇക്കാര്യത്തിൽ സർക്കാരിന് വാശി പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ചർച്ചക്ക് തയാറായത് മാന്യതയാണ്. സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് ഓർക്കണം.
ചർച്ചക്ക് വിളിച്ചത് മാന്യമായ നടപടി. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ല. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില പ്രതികരങ്ങൾ ചൊടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.