തി​രു​വ​ന​ന്ത​പു​രം: നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. കു​ശ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​രോ​മ​ൽ (13), ഷി​നി​ൽ (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് വേ​ങ്ക​വി​ള​യി​ലെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കു​ള​ത്തി​ന്‍റെ മ​തി​ൽ ചാ​ടി​ക​ട​ന്നാ​ണ് കു​ട്ടി​ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്.

ഏ​ഴ് കു​ട്ടി​ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട് മറ്റുള്ളവർ സമീപത്തെ ഓ​ട്ടോ​സ്റ്റാന്‍റിൽ വിവര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്ത് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.