കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടു പേര് കസ്റ്റഡിയില്‍
Saturday, July 12, 2025 10:41 PM IST
കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി. വളപട്ടണം കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കിൽ കല്ല് കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി ശ്രമമാണോയെന്ന് കേരളാ പോലീസും റെയില്‍വേ പോലീസും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വളപട്ടണം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ നിന്ന് എര്‍ത്ത് ബോക്സ് മൂടിവെക്കുന്ന കോണ്‍ക്രീറ്റ് സ്ലാബ് കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് ട്രാക്കിൽ നിന്ന് കല്ല് കണ്ടെത്തിയത്.