കൊച്ചിയിൽ ലഹരി ഇടപാടുകാരി പിടിയിൽ
Sunday, July 13, 2025 7:14 AM IST
കൊച്ചി: തൈക്കൂടത്ത് ലോഡ്ജിൽനിന്നും ലഹരി ഇടപാടുകാരി പിടിയിൽ. പള്ളുരുത്തി സ്വദേശി ലിജിയ ആണ് പിടിയിലായത്.
ബംഗളൂരുവിൽനിന്നും കൊച്ചിയിലേക്ക് ലഹരി ഇടപാടു നടത്തുന്നവരിൽ പ്രധാനിയാണ് പിടിയിലായ ലിജിയ.
ലിജിയയുടെ കൈയിൽനിന്നും ലഹരി വാങ്ങാൻ എത്തിയ രണ്ട് ആണ് സുഹൃത്തുക്കളെയും എക്സൈസ് പിടികൂടി. ലിജിയ താമസിച്ച ലോഡ്ജിൽനിന്നും 23 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.