ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത​മാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​വ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി രാ​ജ്യ​മൊ​ട്ടാ​കെ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്ത​രാ​ഖ​ണ്ഡ്‌, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മീ​ഷ​ണ​ർ​മാ​ർ അ​വ​സാ​ന​ത്തെ പ​രി​ഷ്ക​ര​ണ​ത്തി​നു​ശേ​ഷ​മു​ള്ള വോ​ട്ട​ർ​പ​ട്ടി​ക പു​റ​ത്തി​റ​ക്കി​ത്തു​ട​ങ്ങി.

അ​ടു​ത്ത​മാ​സ​ത്തോ​ടെ സം​സ്ഥാ​ന​ങ്ങ​ളി​ലു​ട​നീ​ളം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ മാ​റ്റം​വ​രു​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തും. ബം​ഗ്ലാ​ദേ​ശ്, മ്യാ​ൻ​മാ​ർ കു​ടി​യേ​റ്റ​ക്കാ​ർ ആ​ധാ​ർ കാ​ർ​ഡു​ണ്ടാ​ക്കി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ക​ട​ന്നു​കൂ​ടു​ന്നെ​ന്ന്‌ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു. ബി​ഹാ​റി​ൽ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക ന​ട​പ​ടി ത​ട​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ്‌ രാ​ജ്യ​മൊ​ട്ടാ​കെ ഈ ​രീ​തി​യി​ൽ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള ക​മ്മീ​ഷ​ന്‍റെ നീ​ക്കം. ആ​സാം, കേ​ര​ളം, പു​തു​ച്ചേ​രി, ത​മി​ഴ്നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടു​ത്ത​വ​ർ​ഷ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ൻ​പ്‌ പ​രി​ഷ്ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.